ഒരു മണത്തിനു ശരീരഞരമ്പുകളെ ഉണർത്താൻ പറ്റുമെങ്കിൽ അതു വേനൽ മഴയുടെ മണത്തിനാണ്.മണ്ണിനെ നനച്ചും നീറ്റിയും നിറച്ചും പെയ്യുന്ന വേനൽ മഴയുടെ മണം മണ്ണിന്റെ മദഗന്ധമാണ്.നമ്മൾ ക്ഷീണിച്ചും തളർന്നും പ്രായമായും ഇരിക്കുകയാണെങ്കിൽപോലും ഈ മണം നമ്മെ ഉന്മേഷഭരിതരാക്കും. ആദ്യ മഴത്തുള്ളികളിൽ മണ്ണൊന്നൊന്നായി ചുരുണ്ടു വരും,ആവി വരും,പിന്നെ മഴത്തുള്ളികൾ വരുന്നതിനനുസരിച്ചു വീർക്കും,നനയും,നിവരും.മണ്ണിന്റെയും മഴയുടെയും വികാരഭരിതമായ ചേർച്ചയിലെ വേർപ്പും വീർപ്പും ആനന്ദവും വേനൽ മഴയിൽ മണതറിയാം.
16/05/2011
01/03/2011
ഇന്ദ്രന്മാര്‍ കേരളത്തില്‍
ഇന്ദ്രന്മാര്‍ കേരളത്തില്‍
സൗമ്യയുടെ മരണം പ്രതിഷേധത്തിനും ധാര്‍മികരോഷത്തിനും വഴി തുറക്കുമ്പോള്‍ മലയാളി കപടസദാചാരത്തിന്‍റെ ഉടുപ്പുകള്‍ മാറ്റി സ്വന്തം ശരീരത്തിലേക്കും മനസിലേക്കും അനുഭൂതികളിലേക്കും വിമര്‍ശത്മകമായി ഒന്ന് ഉറ്റുനോക്കുന്നത് നന്നായിരിക്കും . മറ്റൊരുവളുടെ ശരീരത്തെ കണ്ണുകൊണ്ടും വിരല്‍കൊണ്ടും ലിംഗംകൊണ്ടും ഉറ്റുനോക്കുന്നതിനു മുന്പായിരിക്കട്ടെ ഇത്. ആ പെണ്‍കുട്ടിയുടെ മരണത്തിനു കാരണക്കാരനായ കുറ്റവാളിക്ക് കൃത്യമായ ശിക്ഷകിട്ടുന്നതിനു വേണ്ടുന്ന അന്തരീക്ഷം സ്രിഷ്ടിക്കുന്നതിനോടൊപ്പം ഒരു ലൈംഗിക കുറ്റവാളിയുടെ സുക്ഷ്മശരീരം തന്നിലുണ്ടോ എന്ന് ഓരോ പുരുഷനും പരിശോദിക്കുക. സഹസ്രലിംഗത്വം ഇന്ദ്രന് കിടിയ ശാപമാണ്. എന്നാല്‍ , മലയാളി അതൊരു വരമായി വളര്‍ത്തിയെടുത്തിരികുന്നു. കണ്ണിലും വിരലിലും രസനയിലും എല്ലാം ലിംഗവും പേറി നിരത്തിലോ ബസിലോ പാര്‍ക്കിലോ വനിതാഹോസ്റ്റലിനു മുന്നിലോ ട്രെയിനിലോ തോഴിലെടുത്തോ അവതരിക്കുന്ന അഭിനവ ഇന്ദ്രന്മാരെ മലയാളി സ്ത്രീ അഭിമുഖീകരിക്കേണ്ടിയിരിക്കുന്നു.
സൗമ്യയുടെ മരണം പ്രതിഷേധത്തിനും ധാര്‍മികരോഷത്തിനും വഴി തുറക്കുമ്പോള്‍ മലയാളി കപടസദാചാരത്തിന്‍റെ ഉടുപ്പുകള്‍ മാറ്റി സ്വന്തം ശരീരത്തിലേക്കും മനസിലേക്കും അനുഭൂതികളിലേക്കും വിമര്‍ശത്മകമായി ഒന്ന് ഉറ്റുനോക്കുന്നത് നന്നായിരിക്കും . മറ്റൊരുവളുടെ ശരീരത്തെ കണ്ണുകൊണ്ടും വിരല്‍കൊണ്ടും ലിംഗംകൊണ്ടും ഉറ്റുനോക്കുന്നതിനു മുന്പായിരിക്കട്ടെ ഇത്. ആ പെണ്‍കുട്ടിയുടെ മരണത്തിനു കാരണക്കാരനായ കുറ്റവാളിക്ക് കൃത്യമായ ശിക്ഷകിട്ടുന്നതിനു വേണ്ടുന്ന അന്തരീക്ഷം സ്രിഷ്ടിക്കുന്നതിനോടൊപ്പം ഒരു ലൈംഗിക കുറ്റവാളിയുടെ സുക്ഷ്മശരീരം തന്നിലുണ്ടോ എന്ന് ഓരോ പുരുഷനും പരിശോദിക്കുക. സഹസ്രലിംഗത്വം ഇന്ദ്രന് കിടിയ ശാപമാണ്. എന്നാല്‍ , മലയാളി അതൊരു വരമായി വളര്‍ത്തിയെടുത്തിരികുന്നു. കണ്ണിലും വിരലിലും രസനയിലും എല്ലാം ലിംഗവും പേറി നിരത്തിലോ ബസിലോ പാര്‍ക്കിലോ വനിതാഹോസ്റ്റലിനു മുന്നിലോ ട്രെയിനിലോ തോഴിലെടുത്തോ അവതരിക്കുന്ന അഭിനവ ഇന്ദ്രന്മാരെ മലയാളി സ്ത്രീ അഭിമുഖീകരിക്കേണ്ടിയിരിക്കുന്നു.
കൊടിച്ചി
കൊടിച്ചി
കല്ലെടുക്കനോങ്ങുമ്പോള്‍
മോങ്ങിത്തിരിഞ്ഞു
വാലെടുത്ത് ഇടുപ്പില്‍ത്തിരുകി
വളവില്‍ മറഞ്ഞ്
പേടിച്ച് ഉടലു വളച്ച്
ഓടിയോടിപ്പാഞ്ഞു
കൊടിച്ചി.
പേടി പാടകെട്ടിയ കണ്ണുകള്‍
കൂമ്പി മയങ്ങി
നിരയൊത്ത മുലകള്‍
കടിച്ചു കുടിക്കും
കിടാങ്ങളില്‍ കനിവു പൂണ്ട്
ഉപ്പായലിഞ്ഞു
കൊടിച്ചി.
വരല്‍ ഞൊടിക്കുമ്പോള്‍
വാലാട്ടി,
കാല് വിറച്ച്, കാലൂന്നി
നിവര്‍ന്ന്
കിടക്കയില്‍ മലര്‍ന്ന്
കിതപ്പുകള്‍ മണത്തു
കൊടിച്ചി.
കല്ലെടുക്കനോങ്ങുമ്പോള്‍
മോങ്ങിത്തിരിഞ്ഞു
വാലെടുത്ത് ഇടുപ്പില്‍ത്തിരുകി
വളവില്‍ മറഞ്ഞ്
പേടിച്ച് ഉടലു വളച്ച്
ഓടിയോടിപ്പാഞ്ഞു
കൊടിച്ചി.
പേടി പാടകെട്ടിയ കണ്ണുകള്‍
കൂമ്പി മയങ്ങി
നിരയൊത്ത മുലകള്‍
കടിച്ചു കുടിക്കും
കിടാങ്ങളില്‍ കനിവു പൂണ്ട്
ഉപ്പായലിഞ്ഞു
കൊടിച്ചി.
വരല്‍ ഞൊടിക്കുമ്പോള്‍
വാലാട്ടി,
കാല് വിറച്ച്, കാലൂന്നി
നിവര്‍ന്ന്
കിടക്കയില്‍ മലര്‍ന്ന്
കിതപ്പുകള്‍ മണത്തു
കൊടിച്ചി.
25/02/2011
കടലാസു വഞ്ചി
കടലാസു വഞ്ചി
ഒരുറക്കത്തില്‍
പ്പോലും
നിറയാത്ത സ്വപ്നം.
അനശ്വരപ്രണയങ്ങള്‍
നമുക്കു പിറക്കാനും
നടക്കാനും
ഈ നടപ്പുവഴി
മാത്രമായിരിക്കെ
നന്നു തകര്‍ച്ചകള്‍
പ്രേമിക്കുന്നു
നശ്വരതയെ
നിനച്ചിരിയാതെ
നട്ടുനനച്ചും
നശിപ്പിച്ചും
കൂടെപ്പോരുമീ
നശ്വരത .
അനശ്വര ചുംബനങ്ങള്‍
വാഴ്വിന്‍റെ
പായ്മരവും കെട്ടി
കടല്‍സഞ്ചാര
ത്തിനിറങ്ങുമ്പോള്‍
നശ്വരമീ
കടലാസുവഞ്ചി
ചിരിക്കുന്നു .
തുഴ തകരുമ്പോള്‍
മുങ്ങിനിവരുമ്പോള്‍
ഒരു നിമിഷത്തിലൊരു
പിടച്ചില്‍
നശ്വരതയുടെ
തിരുശേഷിപ്പ്.
ഒരുറക്കത്തില്‍
പ്പോലും
നിറയാത്ത സ്വപ്നം.
അനശ്വരപ്രണയങ്ങള്‍
നമുക്കു പിറക്കാനും
നടക്കാനും
ഈ നടപ്പുവഴി
മാത്രമായിരിക്കെ
നന്നു തകര്‍ച്ചകള്‍
പ്രേമിക്കുന്നു
നശ്വരതയെ
നിനച്ചിരിയാതെ
നട്ടുനനച്ചും
നശിപ്പിച്ചും
കൂടെപ്പോരുമീ
നശ്വരത .
അനശ്വര ചുംബനങ്ങള്‍
വാഴ്വിന്‍റെ
പായ്മരവും കെട്ടി
കടല്‍സഞ്ചാര
ത്തിനിറങ്ങുമ്പോള്‍
നശ്വരമീ
കടലാസുവഞ്ചി
ചിരിക്കുന്നു .
തുഴ തകരുമ്പോള്‍
മുങ്ങിനിവരുമ്പോള്‍
ഒരു നിമിഷത്തിലൊരു
പിടച്ചില്‍
നശ്വരതയുടെ
തിരുശേഷിപ്പ്.
23/02/2011
മറക്കുമ്പോള്‍
നിന്റെനഗരത്തില്വന്ന്
നിന്നെ
കാണാതെ മടങ്ങുക
നിന്‍റെ
ചുംബനത്തില്‍നിന്നു
എന്‍റെ ശ്വാസത്തെ തിരിച്ചെടുക്കലാണ്
ഒരു ജനനമരണത്തില്‍
നമുക്കെത്ര
ജന്മമരണ നദീ
സ്നാനങ്ങള്‍
നാമൊരിക്കലും
തനിച്ചല്ലെന്ന
ഉഭയമന്ത്രപ്പെരുക്കത്തിലെത്ര
കനലാഴി കടക്കല്‍
നിന്‍റെ
നഗരത്തില്‍വന്ന്
നിന്നെ
കാണാതെ മടങ്ങുക
നിന്‍റെ
ശ്വാസത്തില്‍ നിന്ന്
എന്‍റെ
ജീവനെ തിരിച്ചെടുക്കലാണ്
നിന്നില്‍
മുങ്ങി നിവരുന്നേരമെല്ലാം
ഒരു പിടി
കടലുപ്പുമായി
പിന്‍വാങ്ങുമീ
തിരയിളക്കങ്ങളല്ലോ
പകലറുതികള്‍.
സഹശയനത്തിലിരവ്
മന്ത്രിപ്പതു
ജ്വലനമന്ത്രങ്ങളത്
കേള്‍പ്പാന്‍
നമുക്കൊരേ
നാഗകര്‍ണ്ണമൂലങ്ങള്‍
നിന്‍റെ
നഗരം കാണാന്‍
ഇനി വരാതിരിക്കുക
മറവിയാണ്
മൃതജന്മത്തിന്നൊടുവില്‍
ഒരിക്കല്‍
മരിക്കയാണ്
ഓരോ മറവിയും
ഓര്‍മ്മപ്പെടുത്തലിന്‍
ചവര്‍പ്പു
രുചിക്കുവോളം
നിന്നിലെ
ഞാന്‍ മറയുവോളം
19/02/2011
ഒറ്റമഴ
ഒറ്റ മഴ
മുറിഞ്ഞ ചുംബനംപോല്‍
വിതുമ്പി നില്‍ക്കുന്നു.
ആദ്യ ചുംബനംപോല്‍
ഉണര്‍ന്നു പെയ്യുന്നു.
ചുoബനപ്പെരുക്കങ്ങളില്‍
ഉറഞ്ഞുന്മ്ത്തമാകുന്നു .
കലഹാനന്തര ചുംബനംപോല്‍
കുനുകുനെ പെയ്യുന്നു.
വിരഹപൂര്‍വ്വ ചുംബനംപോല്‍
കിനിഞ്ഞു തോരുന്നു.
രഹസ്യ ചുംബനംപോല്‍
പിടഞ്ഞു മാറുന്നു.
ഇസ്പേഡു റാണി
ഇസ്പേഡു റാണി
അവസാനത്തെ കാര്‍ഡിറക്കി
കളി തോറ്റു.
തോറ്റവന്‍(അവളും)
ഇസ്പേഡു റാണിയെ ഉമ്മവയ്ക്കണം
ഇസ്പേഡു റാണി
പാവം.
തോറ്റവരുടെ പ്രിയസഖി
ആശുപത്രി കാര്‍ഡിറക്കി
കളി തുടങ്ങി
വെട്ടില്ലാതെ കൈമടങ്ങി
കല്യാണ കാര്‍ഡിറക്കി
റേഷന്‍ കാര്‍ഡു വെട്ടി
ആഡ്യന്‍ രാജാവുകൊണ്ട്
ക്ലാവരുഗുലാനെ വെട്ടി
കളി ജയിക്കുമോ
ഇസ്പേഡുറാണി വിതുമ്പി
ഇനി 'പാന്‍' കാര്‍ഡ് ഇറക്കാം
കളി പാതിയില്‍
കയ്യു താഴ്ത്തി
തോറ്റു
കാര്‍ഡു കശക്കി, കുത്തിയിട്
ഡിസ്ക്കൌണ്ട്കാര്‍ഡു വേണ്ട
ക്രെഡിറ്റ് കാര്‍ഡു മതി
ഇസ്പേഡു എഴാം കൂലി.
അടുത്ത കാര്‍ഡില്‍ ഒരു
കള്ളനോട്ടം
തിരിച്ചറിയല്‍ കാര്‍ഡ്
നാശം
തുറുപ്പുഗുലാന്‍
തഴഞ്ഞുകളഞ്ഞു
ഒടുക്കത്തെ കളി
ഇനി കാര്‍ഡില്ല
അല്ല ഡിസ്ക്കാര്‍ഡഡ ഫെല്ലോ
ഇസ്പേഡുറാണിയുടെ
കവിളു ചുവന്നു.
അവസാനത്തെ കാര്‍ഡിറക്കി
കളി തോറ്റു.
തോറ്റവന്‍(അവളും)
ഇസ്പേഡു റാണിയെ ഉമ്മവയ്ക്കണം
ഇസ്പേഡു റാണി
പാവം.
തോറ്റവരുടെ പ്രിയസഖി
ആശുപത്രി കാര്‍ഡിറക്കി
കളി തുടങ്ങി
വെട്ടില്ലാതെ കൈമടങ്ങി
കല്യാണ കാര്‍ഡിറക്കി
റേഷന്‍ കാര്‍ഡു വെട്ടി
ആഡ്യന്‍ രാജാവുകൊണ്ട്
ക്ലാവരുഗുലാനെ വെട്ടി
കളി ജയിക്കുമോ
ഇസ്പേഡുറാണി വിതുമ്പി
ഇനി 'പാന്‍' കാര്‍ഡ് ഇറക്കാം
കളി പാതിയില്‍
കയ്യു താഴ്ത്തി
തോറ്റു
കാര്‍ഡു കശക്കി, കുത്തിയിട്
ഡിസ്ക്കൌണ്ട്കാര്‍ഡു വേണ്ട
ക്രെഡിറ്റ് കാര്‍ഡു മതി
ഇസ്പേഡു എഴാം കൂലി.
അടുത്ത കാര്‍ഡില്‍ ഒരു
കള്ളനോട്ടം
തിരിച്ചറിയല്‍ കാര്‍ഡ്
നാശം
തുറുപ്പുഗുലാന്‍
തഴഞ്ഞുകളഞ്ഞു
ഒടുക്കത്തെ കളി
ഇനി കാര്‍ഡില്ല
അല്ല ഡിസ്ക്കാര്‍ഡഡ ഫെല്ലോ
ഇസ്പേഡുറാണിയുടെ
കവിളു ചുവന്നു.
Subscribe to:
Posts (Atom)