16/05/2011

വേനൽ മഴ

ഒരു മണത്തിനു ശരീരഞരമ്പുകളെ ഉണർത്താൻ പറ്റുമെങ്കിൽ അതു വേനൽ മഴയുടെ മണത്തിനാണ്‌.മണ്ണിനെ നനച്ചും നീറ്റിയും നിറച്ചും പെയ്യുന്ന വേനൽ മഴയുടെ മണം മണ്ണിന്റെ മദഗന്ധമാണ്‌.നമ്മൾ ക്ഷീണിച്ചും തളർന്നും പ്രായമായും ഇരിക്കുകയാണെങ്കിൽപോലും ഈ മണം നമ്മെ ഉന്മേഷഭരിതരാക്കും. ആദ്യ മഴത്തുള്ളികളിൽ മണ്ണൊന്നൊന്നായി ചുരുണ്ടു വരും,ആവി വരും,പിന്നെ മഴത്തുള്ളികൾ വരുന്നതിനനുസരിച്ചു വീർക്കും,നനയും,നിവരും.മണ്ണിന്റെയും മഴയുടെയും വികാരഭരിതമായ ചേർച്ചയിലെ വേർപ്പും വീർപ്പും ആനന്ദവും വേനൽ മഴയിൽ മണതറിയാം.

4 comments:

 1. കാത്തുകാത്തെത്തുന്ന മഴയുടെ
  ആനന്ദം വേനല്‍ മഴക്കേ കൊണ്ടു വരാനാവൂ.
  അതിനപ്പുറം മഴ വെറും മഴ മാത്രമാവും.
  കാത്തിരിപ്പിന്റെ പൂമ്പാറ്റ ചിറകില്ലാത്ത
  മഴ വെയിലുപോലെ മറ്റൊന്ന് മാത്രം.
  ഒറ്റ മഴ കൊണ്ടു പൂക്കുന്ന ഉടലുകള്‍ക്ക്
  പിന്നെന്തിന് മറ്റൊരു മഴ...

  ReplyDelete
 2. മഴയുടെയും വികാരഭരിതമായ ചേർച്ചയിലെ വേർപ്പും വീർപ്പും ആനന്ദവും വേനൽ മഴയിൽ മണത്തറിയാം കൊള്ളാം

  ReplyDelete