25/02/2011

കടലാസു വഞ്ചി

കടലാസു വഞ്ചി 

ഒരുറക്കത്തില്‍
പ്പോലും
നിറയാത്ത  സ്വപ്നം.
അനശ്വരപ്രണയങ്ങള്‍
നമുക്കു പിറക്കാനും
നടക്കാനും
ഈ നടപ്പുവഴി
മാത്രമായിരിക്കെ
നന്നു തകര്‍ച്ചകള്‍
പ്രേമിക്കുന്നു
നശ്വരതയെ
നിനച്ചിരിയാതെ
നട്ടുനനച്ചും
നശിപ്പിച്ചും
കൂടെപ്പോരുമീ
നശ്വരത .
അനശ്വര ചുംബനങ്ങള്‍
വാഴ്വിന്‍റെ
പായ്മരവും  കെട്ടി
കടല്‍സഞ്ചാര
ത്തിനിറങ്ങുമ്പോള്‍
നശ്വരമീ
കടലാസുവഞ്ചി
ചിരിക്കുന്നു .
തുഴ തകരുമ്പോള്‍
മുങ്ങിനിവരുമ്പോള്‍ 
ഒരു നിമിഷത്തിലൊരു
പിടച്ചില്‍
നശ്വരതയുടെ
തിരുശേഷിപ്പ്.

1 comment: