19/02/2011

ഒറ്റമഴ



ഒറ്റ മഴ
മുറിഞ്ഞ ചുംബനംപോല്‍
വിതുമ്പി നില്‍ക്കുന്നു.
ആദ്യ ചുംബനംപോല്‍
ഉണര്‍ന്നു പെയ്യുന്നു.
ചുoബനപ്പെരുക്കങ്ങളില്‍
ഉറഞ്ഞുന്മ്ത്തമാകുന്നു .
കലഹാനന്തര ചുംബനംപോല്‍
കുനുകുനെ പെയ്യുന്നു.
വിരഹപൂര്‍വ്വ ചുംബനംപോല്‍
കിനിഞ്ഞു തോരുന്നു.
രഹസ്യ ചുംബനംപോല്‍
പിടഞ്ഞു മാറുന്നു.

5 comments:

  1. കീറിപ്പറിഞ്ഞൊരെൻ ചുണ്ടിൻറ്റെ ചുംബനം പോലും കഠാര തൻ കുത്തലാണെങ്കിലും
    ആരോ വരാനായ് തുറന്നു വെയ്ക്കാറുണ്ട് വാതിൽ ......
    ....മഴയില്ലെങ്കിലും നല്ലമഴക്കാർ ഉരുണ്ടുകൂടിയിട്ടുണ്ട്

    ReplyDelete
  2. ആകെ മൊത്തം ചുംബന മഴ ആണല്ലോ?
    കൊള്ളാം.
    നല്ല ബ്ലോഗ്‌ ഡിസൈന്‍.

    ReplyDelete
  3. ഈ കവിത ഞാന്‍ ‘മഴക്കാല’ത്തിന്റെ പുതിയ പതിപ്പില്‍ ചേര്‍ത്തോട്ടേ?

    ReplyDelete
  4. അതിനെന്താ ടോം ? ഒരു പ്രശ്നവുമില്ല

    ReplyDelete
  5. മാര്‍പാപ്പയുടെ ചുംബനം പോല്‍ അലിഞ്ഞു ഇറങ്ങുന്നു :-)

    ReplyDelete