01/03/2011

കൊടിച്ചി

കൊടിച്ചി

കല്ലെടുക്കനോങ്ങുമ്പോള്‍
മോങ്ങിത്തിരിഞ്ഞു
വാലെടുത്ത് ഇടുപ്പില്‍ത്തിരുകി
വളവില്‍ മറഞ്ഞ്
പേടിച്ച് ഉടലു വളച്ച്
ഓടിയോടിപ്പാഞ്ഞു
കൊടിച്ചി.
പേടി പാടകെട്ടിയ കണ്ണുകള്‍
കൂമ്പി മയങ്ങി
നിരയൊത്ത മുലകള്‍
കടിച്ചു കുടിക്കും
കിടാങ്ങളില്‍  കനിവു പൂണ്ട്
ഉപ്പായലിഞ്ഞു
കൊടിച്ചി.
വരല്‍ ഞൊടിക്കുമ്പോള്‍
വാലാട്ടി,
കാല് വിറച്ച്, കാലൂന്നി
നിവര്‍ന്ന്
കിടക്കയില്‍ മലര്‍ന്ന്
കിതപ്പുകള്‍ മണത്തു
കൊടിച്ചി.

3 comments:

  1. മുന്‍പ് വായിച്ചിരുന്നു ,
    അന്നേ ഇഷ്ടമായി .
    ആശംസകള്‍

    ReplyDelete
  2. ഈ കിതപ്പുകള്‍ കുതിപ്പുകള്‍
    കടിഞ്ഞാണ്‍ ഇല്ലാതെ കുതറി യോടുക
    കരിവള പൊട്ടാതെ

    ReplyDelete