23/02/2011


മറക്കുമ്പോള്‍

നിന്‍റെ
നഗരത്തില്‍വന്ന്
നിന്നെ
കാണാതെ മടങ്ങുക
നിന്‍റെ
ചുംബനത്തില്‍‍നിന്നു
എന്‍റെ ശ്വാസത്തെ തിരിച്ചെടുക്കലാണ്
ഒരു ജനനമരണത്തില്‍ ‍
നമുക്കെത്ര
ജന്മമരണ നദീ
സ്നാനങ്ങള്‍ ‍
നാമൊരിക്കലും
തനിച്ചല്ലെന്ന
ഉഭയമന്ത്രപ്പെരുക്കത്തിലെത്ര
കനലാഴി കടക്കല്‍ ‍
നിന്‍റെ
നഗരത്തില്‍‍വന്ന്
നിന്നെ
കാണാതെ മടങ്ങുക
നിന്‍റെ
ശ്വാസത്തില്‍‍ നിന്ന്
എന്‍റെ
ജീവനെ തിരിച്ചെടുക്കലാണ്
നിന്നില്‍
മുങ്ങി നിവരുന്നേരമെല്ലാം
ഒരു പിടി
കടലുപ്പുമായി
പിന്‍വാങ്ങുമീ
തിരയിളക്കങ്ങളല്ലോ
പകലറുതികള്‍.
സഹശയനത്തിലിരവ്‌
മന്ത്രിപ്പതു
ജ്വലനമന്ത്രങ്ങളത്
കേള്‍പ്പാന്‍
നമുക്കൊരേ
നാഗകര്‍ണ്ണമൂലങ്ങള്‍
നിന്‍റെ
നഗരം കാണാന്‍
ഇനി വരാതിരിക്കുക
മറവിയാണ്
മൃതജന്മത്തിന്നൊടുവില്‍
ഒരിക്കല്‍
മരിക്കയാണ്
ഓരോ മറവിയും
ഓര്‍മ്മപ്പെടുത്തലിന്‍
ചവര്‍പ്പു
രുചിക്കുവോളം
നിന്നിലെ
ഞാന്‍ മറയുവോളം

13 comments:

  1. നീ എന്നെക്കുറിച്ചല്ലെല്ലോ എഴുതിയത്? കവിത മനസ്സിലൊന്ന് കോറി

    ReplyDelete
  2. നീയും അങ്ങനെ തന്നല്യോ

    ReplyDelete
  3. എനിക്ക് ഇത് ഒന്നും മനസിലാകുന്നില്ല ...:-).....മാലിനി വൃത്തത്തില്‍ എഴുതി കൂടെ ? ;-)

    ReplyDelete
  4. മാലിനി തന്നെ വേണോ? സ്രഗ്ദ്ധര ആയാലോ?

    ReplyDelete
  5. alexander pushkin oru kathayezhuthuyittundu.queen of spade!

    ReplyDelete
  6. amritha preethathinte nagarathinte maranam enna katha vaayichittundo? ee kavitha athupole theevram

    ReplyDelete
  7. ee varikal vaayikkumbooo manassil enikku kadannuvaraaru aaraanennu miss nu ariyoo? neerittu kaanumbooo, allenkil vilikkumbooo parayaam tto missae...

    ReplyDelete
  8. രാജന്‍, അമൃതയുടെ ആ രചന വായിച്ചിട്ടില്ല . ആത്മകഥ വളരെ ഇഷടമാണ്.

    ReplyDelete
  9. ആരതി, ഞാന്‍ പറയട്ടോ ആരാണെന്ന്

    ReplyDelete
  10. veenda missae...
    orupakshe, athu mattaareyenkilum veedanippichaalo?
    neerittaavaam ennu thoonnunnu...

    ReplyDelete
  11. ഒരു നെരിപ്പോട് നെഞ്ചിൽ അവശേഷിപ്പിക്കുന്ന കവിത... എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട കവിതയാണ് മിസ്സേ ഇത് ... എവിടെയോ ആരെയോ ഉപേക്ഷിച്ചുപോന്ന ഒരു പ്രതീതി...

    ReplyDelete
  12. ഒരു നെരിപ്പോട് നെഞ്ചിൽ അവശേഷിപ്പിക്കുന്ന കവിത... എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട കവിതയാണ് മിസ്സേ ഇത് ... എവിടെയോ ആരെയോ ഉപേക്ഷിച്ചുപോന്ന ഒരു പ്രതീതി...

    ReplyDelete