01/03/2011

ഇന്ദ്രന്മാര്‍ കേരളത്തില്‍

ഇന്ദ്രന്മാര്‍ കേരളത്തില്‍

സൗമ്യയുടെ  മരണം പ്രതിഷേധത്തിനും ധാര്‍മികരോഷത്തിനും വഴി തുറക്കുമ്പോള്‍ മലയാളി കപടസദാചാരത്തിന്‍റെ ഉടുപ്പുകള്‍  മാറ്റി സ്വന്തം ശരീരത്തിലേക്കും  മനസിലേക്കും അനുഭൂതികളിലേക്കും വിമര്‍ശത്മകമായി ഒന്ന് ഉറ്റുനോക്കുന്നത് നന്നായിരിക്കും . മറ്റൊരുവളുടെ ശരീരത്തെ കണ്ണുകൊണ്ടും വിരല്‍കൊണ്ടും ലിംഗംകൊണ്ടും  ഉറ്റുനോക്കുന്നതിനു മുന്പായിരിക്കട്ടെ  ഇത്. ആ പെണ്‍കുട്ടിയുടെ മരണത്തിനു കാരണക്കാരനായ കുറ്റവാളിക്ക് കൃത്യമായ ശിക്ഷകിട്ടുന്നതിനു വേണ്ടുന്ന അന്തരീക്ഷം സ്രിഷ്ടിക്കുന്നതിനോടൊപ്പം ഒരു ലൈംഗിക കുറ്റവാളിയുടെ സുക്ഷ്മശരീരം തന്നിലുണ്ടോ എന്ന് ഓരോ പുരുഷനും പരിശോദിക്കുക. സഹസ്രലിംഗത്വം ഇന്ദ്രന് കിടിയ ശാപമാണ്. എന്നാല്‍ , മലയാളി അതൊരു വരമായി വളര്‍ത്തിയെടുത്തിരികുന്നു. കണ്ണിലും വിരലിലും രസനയിലും എല്ലാം ലിംഗവും പേറി നിരത്തിലോ ബസിലോ പാര്‍ക്കിലോ വനിതാഹോസ്റ്റലിനു മുന്നിലോ ട്രെയിനിലോ തോഴിലെടുത്തോ അവതരിക്കുന്ന അഭിനവ ഇന്ദ്രന്മാരെ മലയാളി സ്ത്രീ അഭിമുഖീകരിക്കേണ്ടിയിരിക്കുന്നു.

കൊടിച്ചി

കൊടിച്ചി

കല്ലെടുക്കനോങ്ങുമ്പോള്‍
മോങ്ങിത്തിരിഞ്ഞു
വാലെടുത്ത് ഇടുപ്പില്‍ത്തിരുകി
വളവില്‍ മറഞ്ഞ്
പേടിച്ച് ഉടലു വളച്ച്
ഓടിയോടിപ്പാഞ്ഞു
കൊടിച്ചി.
പേടി പാടകെട്ടിയ കണ്ണുകള്‍
കൂമ്പി മയങ്ങി
നിരയൊത്ത മുലകള്‍
കടിച്ചു കുടിക്കും
കിടാങ്ങളില്‍  കനിവു പൂണ്ട്
ഉപ്പായലിഞ്ഞു
കൊടിച്ചി.
വരല്‍ ഞൊടിക്കുമ്പോള്‍
വാലാട്ടി,
കാല് വിറച്ച്, കാലൂന്നി
നിവര്‍ന്ന്
കിടക്കയില്‍ മലര്‍ന്ന്
കിതപ്പുകള്‍ മണത്തു
കൊടിച്ചി.